Egg Spice Paste Gravy

മലയാളത്തിൽ വായിക്കാം

If you are a family that make Appam/idiappam once in every week,  and if you like egg recipes to go with that , and if you are bored of the same egg roast/egg curry/egg kurma, this recipe is worth a try.

This is has no extra ingredient or work in it, its just the method of making a bit different that you will know as you read further,but a sure keeper recipe though!

I have also added an easy way to hard boil the eggs ( not the pressure cooker method 😛 ) , as i have heard from many that they find it difficult to hard boil the eggs.  Keep on reading to know how!!

Egg Spice Paste Gravy- serves 3-4 

        ingredients      Qty
hard boiled eggs 3-4/ de- shelled
onion 1,thinly sliced
to make a fine spice powder paste
red chilli powder (less spice) 3/4 -1tsp
coriander powder 3/4-1tsp
turmeric powder 1/4 tsp
homemade garam masala,pepper cons 1/4 tsp, 1/4 tsp
to grind as paste
coconut grated 1/2 cup
water 1/4 cup + 1/2 cup
mustard seeds , curry leaves  1/4 tsp , 2 springs
coconut oil/vegetable oil 1 tbsp +1/2 tsp

Method:

Hard boiling the eggs:

I use a clay pot/mankalam( you can use manchatti as well)  for hard boiling the eggs, if you have a claypot ,preferably not the one you use for making curries, use that. It makes the work much easier. Fill with enough water drop the eggs to boil, after 10-15 minutes of rolling boiling,  switch off and wait for 5 minutes. transfer this to cold water. De shell the eggs one by one.

Now in a mixer jar grind together items under”make a fine spice powder paste” with little water from the 1/4 cup and set aside.

Also grind together coconut and little water (1/4 cup or less ) to make it a fine paste and set aside

  1. Heat a pan, add 1 tbsp or less coconut oil , once its hot add the sliced onions and saute until they start to  brown and crisp. ( you can also add 1 diagonally cut green chilli ,if you want)

2) Add the spice paste ,into the sauted onions (keep the flame low), also add  the remaining 1/4 cup of water and salt. mix everything well  boil and wait until the spice paste reduces and thickens. Allow it to roast a bit for 2-3 minutes .

3) Now add the ground coconut paste ,  remaining water from 1/2 cup ( add 1/4 cup more water if you want more gravy, the gravy should be semi thick , so water qty mentioned is apt for 4 servings. ) and allow it to simmer for 5 minutes. (only simmer and not boil,keep the flame low). salt check ,add more if required.

4) Make few slits in the boiled egg,  and drop them into the curry and add cover with a lid and simmer for 2 minutes.

5) In the meantime , heat a pan for tempering , add 1 tsp of oil and add mustard seeds allow it to pop, followed by curry leaves. Pour this over the curry. And switch off. let the curry remain covered for 5 minutes ,allowing to the flavours to steep in  before serving

Serve with idiappam/appam/ puttu  or even dosa 🙂

Notes:

  1. The quantity of red chilli powder and coriander powder has to be the same. Do not add more, sometimes less is good 🙂
  2. The given quantity serves 3-4 ,for which above quantity of spice powder is well and good.
  3. DO NOT add the spice powders as such, it will totally alter the taste of curry . so, take a little pain to grind them 🙂
  4. Don’t wonder why there is no ginger or garlic, this taste much better without that and peppercons serve the same digestive purpose as ginger/garlic.
  5. Use garam masala only if its homemade, else replace with fennel/perumjeerakam seed.
  6. Alternatively you can use  pepper powder and mix everything in a bowl to make a paste with some water too, this can avoid grinding work 😉
  7. If you have patience and time to clean 15-20 shallots/kochulli ,you can replace onions with that 😀 .Slice them finely and use instead of onion, remaining procedure being the same
  8.  Step no 4 is important 😀  Make sure to roast the paste after all the water is evaporated.
  9. Allow the curry to sit for at least 5 minutes before serving.
  10. I have cut the onions into halves and then sliced, you can directly slice it. (Do not chop 😉 )
  11. Always simmer the curry after adding coconut paste , never let it bubble and boil..
  12. Why should we add tomatoes  to  most of the  curries ?? 😛  NOT REQUIRED , at all 🙂  Discard that. who wants the conventional way 😛 

.

എന്നും ഒരേ എഗ്ഗ് റോയ്സ്റ് ,എഗ്ഗ് കറി, എഗ്ഗ് കുറുമ ഒക്കെ ഉണ്ടാക്കി മടുത്തെകിൽ ഇതാ ഒരു എളുപ്പത്തിൽ ഉണ്ടാക്കാവുന്ന എഗ്ഗ് ഗ്രേവി .

ചേരുവകൾ എല്ലാം സാധാരണ തന്നെ എന്നാൽ ചെയ്യുന്ന രീതിയിൽ വരുന്ന ചെറിയ വ്യത്യാസം , അതാണ് ഈ കറി യുടെ പ്രത്യേകത

കുറച്ചു പൊടികളും , തേങ്ങാ അരച്ചതും ( തേങ്ങാ ഇല്ലാണ്ട് പറ്റില്യാട്ടോ 😛  ) ഉണ്ടെകിൽ കറി റെഡി . എങ്ങനെ എന്നല്ലേ …

 എഗ്ഗ് സ്‌പൈസ് പേസ്റ്റ് ഗ്രേവി  (3 -4 പേർക്ക്)

സാധനങ്ങൾ     അളവ് 
മുട്ട പുഴുങ്ങിയത്  3-4 എണ്ണം
സവോള 1 എണ്ണം ,നീളത്തിൽ അരിഞ്ഞത്
പേസ്റ്റ് ആക്കാൻ വേണ്ട പൊടികൾ
മഞ്ഞൾപൊടി 1/4  ടീസ്പൂൺ
മുളകുപൊടി 3/4 -1 ടീസ്പൂൺ (എരിവില്ലാത്തതു )
മല്ലിപൊടി 3/4 -1 ടീസ്പൂൺ
ഗരം മസാല,കുരുമുളക് 1/4 ടീസ്പൂൺ ,1/4 ടീസ്പൂൺ
വെള്ളം  1/4  കപ്പ്
അരക്കുവാൻ
തേങ്ങാ ചിരകിയത്   1/2 കപ്പ്
വെള്ളം   1/2 കപ്പ്
താളിക്കാൻ
കടുക് 1/4 ടീസ്പൂൺ
വെളിച്ചെണ്ണ/വെജിറ്റബിൾ ഓയിൽ 1 ടേബിൾസ്പൂൺ +1/2  ടീസ്പൂൺ
കറി വേപ്പില  1 തണ്ടു

വിധം :

മുട്ട പുഴുങ്ങി , തൊണ്ടു കളഞ്ഞു ചെറുതായി സൈഡ് ഒക്കെ വരഞ്ഞു  മാറ്റിവെക്കുക . മൺചട്ടിയോ , മൺകലമോ ( കറി വെക്കാൻ ഉപയോഗിക്കാത്തതു ) ഉണ്ടെങ്കിൽ അതിൽ പുഴുങ്ങാൻ വെച്ചാൽ 10- 15 മിനുട്ടെങ്കിൽ നന്നായി പുഴുങ്ങി കിട്ടും

1) ആദ്യമേ തേങ്ങാ ചിരകിയതും 1/ 2 കപ്പ് ഇൽ നിന്നും കുറച്ചുവെള്ളവും ചേർത്ത് നന്നായി അരച്ച് വെക്കുക
2) പേസ്റ്റ് ആക്കാനുള്ള സാധനങ്ങൾ മിക്സി ജാറിൽ 1/ 4 കപ്പ് ഇൽ നിന്നും കുറച്ചു വെള്ളം ചേർത്ത് അരച്ച് വെക്കുക .
3) കുരുമുളക് പൊടിയാണെങ്കിൽ ,എല്ലാംകൂടി ഒരു പാത്രത്തിൽ കലക്കി വെച്ചിരുന്നാലും മതി .

4) ഒരു പാൻ ചൂടാക്കി അതിലേക് , വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ , സവോള ചേർത്ത് നന്നായി വഴറ്റുക .
ഗോൾഡൻ ബ്രൗൺ ആകുമ്പോൾ , അതിലേക് അരച്ച് വെച്ച പേസ്റ്റും ,ബാക്കി ഉള്ള 1/ 4 കപ്പിൽ നിന്നുള്ള വെള്ളവും ഉപ്പും ചേർത്ത് നന്നായി തിളപ്പിച്ചു ,കുറുക്കി ,റോയ്സ്റ് പോലെ ആക്കുക .

         

5) ഇതിലേക്കു അരച്ച് വെച്ചിരിക്കുന്ന തേങ്ങാ ചേർത്ത് 1/ 2 കപ്പിൽ ബാക്കിയുള്ള വെള്ളം കൂടെ ചേർത്ത് ഇളക്കി ,വേണമെകിൽ ഉപ്പുകൂടെ ചേർത്ത ചെറുതീയിൽ 5 മിനിറ്റ് വെക്കുക . കൂടുതൽ ചാറു വേണമെകിൽ കുറച്ചു കൂടെ വെള്ളം ചേർക്കാം (1/4 കപ്പ് ) . ഈ കറി ഒരുപാടു വെള്ളത്തിൽ ആവരുത് , കുറുകി ഇരിക്കുന്നതാണ് രുചി

  

6) ഈ ഗ്രേവി തിളപ്പിക്കരുത് , ചെറുതീയിൽ ഇരിക്കാനേ പാടൂ , ഇനി ഇതിലേക്കു പുഴുങ്ങിയ മുട്ട ചേർത്ത് , അടച്ചുവെക്കാം 2 മിനിറ്റ് .

7) മറ്റൊരു പാനിൽ 1 ടീസ്പൂൺ എന്ന ചൂടാക്കി അതിലേക് കടുകിട്ട് പൊട്ടിച്ച , കറിവേപ്പില കൂടെ ചേർത്ത് അത് കറി ക്കുമേൽ ചേർത്ത് അടുപ്പു അണക്കാം .

8) കറി തവി മാറ്റി അടച്ചു തന്നെ ഒരു 5 മിനിറ്റ് ഇരിക്കട്ടെ , ശേഷം  അപ്പം / പുട്ട് /ഇടിയപ്പം /ദോശ  ഇതിന്റെ കൂടെ വേണേലും  സെർവ് ചെയ്യാം

ഓർക്കാൻ :

പൊടികൾ അല്ലെ അരക്കാനൊന്നും നിക്കണ്ടാ പറഞ്ഞു നേരെ ചേർത്താൽ കറിയുടെ ടേസ്റ്റ് പാടെ മാറും

1) സവോള ക്കു പകരം ചെറിയുള്ളിയും ഉപയോഗിക്കാം , 10 -12 എണ്ണം നീളത്തിൽ അരിഞ്ഞു ചേർക്കാം
2) ഗരം മസാല വീട്ടിൽ പൊടിച്ചതെങ്കിൽ മാത്രം ചേർത്താല്മതി , ഇല്ലെങ്കിൽ പെരുംജീരകം ചേർക്കാം
3) തേങ്ങാ അരപ്പു ചേർത്ത് ,തിളപ്പിക്കരുത് . ചെറുതീയിൽ 5 മിനിറ്റ് വെക്കാനെ പാടുള്ളു .
4) പൊടി അരപ്പു വെള്ളം ചേർത്ത് തിളപ്പിച്ച്, റോയ്സ്റ് പരുവത്തിലാക്കണം .
5) തക്കാളി ചേർക്കുകയെ വേണ്ട … ദഹനത്തിന്  ഇഞ്ചിക്കു പകരം ആണ് കുരുമുളക് ചേർക്കുന്നത് .

6) മല്ലിപൊടിയും മുളകുപൊടിയും ഒരേ അളവായിരിക്കണം .

7) സവോള ഇവിടെ രണ്ടാക്കിയ ശേഷം ആണ് നീളത്തിൽ അറിഞ്ഞിരിക്കുന്നത് , നിങ്ങൾക്കു അല്ലാതെ തന്നെ നീളത്തിൽ അരിയാം

8) ഞാൻ ഇപ്പോഴും വെളിച്ചെണ്ണ തന്നെയാണ് ഉപയോഗിക്കുക , ഓയിൽ യിലും ഈ കറി ചെയ്യാം.

9) കൂടുതൽ അളവിനും പൊടികൾ മിക്സി ഇൽ അരക്കുന്നത് നല്ലത് … (പൊടി ഒന്ന് ചൂടാവാൻ ഇതു സഹായിക്കും )

9

Until next time, happy cooking!!

lekshmi 🙂 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s